സ്രാവുകൾ മുതൽ പാമ്പുകൾ വരെ: പൗരാണിക കാലം മുതൽ കാലത്തെ അതിജീവിച്ചെത്തിയ 10 ജീവികൾ

ന്യൂസ് ഡെസ്ക്

കടുത്ത പ്രതികൂല കാലാവസ്ഥകളേയും ജീവിത സാഹചര്യങ്ങളേയും അതിജീവിച്ചാണ് പല ജീവികളും ഇന്ന് കാണുന്ന രീതിയിൽ ഈ ലോകത്ത് നിലനിൽക്കുന്നത്. പരിണാമ ഘട്ടത്തിലൂടെ കടന്നുവന്ന ഇത്തരം ജീവികളെ അടുത്തറിയാം

Freepik

പാമ്പുകൾ

100 മില്യൺ വർഷങ്ങൾക്കിപ്പുറം പരിണമിച്ചെത്തിയ പാമ്പുകളെയാണ് ഭൂമിയിൽ നമ്മൾ കാണുന്നത്. പരിസ്ഥിതിക്കനുസരിച്ച് രൂപത്തിലും കരുത്തിലും അവയ്ക്ക് മാറ്റങ്ങളേറെ സംഭവിച്ചു. എന്നാൽ പൗരാണിക കാലം മുതൽക്ക് കാര്യമായ മാറ്റങ്ങളൊന്നും പാമ്പുകൾക്ക് സംഭവിച്ചിട്ടില്ല.

Freepik

മുതലകൾ

ഭൂമിയിൽ 200 മില്യണിലേറെ വർഷങ്ങളുടെ പഴക്കമുണ്ട് മുതലകൾക്ക്. കരുത്തുറ്റ വായയും എന്തിനേയും പ്രതിരോധിക്കാനാകുന്ന ശരീരവുമാണ് അവയുടെ അതിജീവനം എളുപ്പമാക്കുന്നത്. ലിവിങ് ഫോസിലുകൾ എന്നും അവയെ വിളിക്കാം.

Freepik

കാസോവറികൾ

ദിനോസറുകളുടെ കാലം മുതൽക്കുള്ള പറക്കാൻ ശേഷിയില്ലാത്ത വലിയ പക്ഷികളാണ് കാസോവറികൾ. 157 പൗണ്ട് വരെ തൂക്കം വരും. കാസോവറിയുടെ ചവിട്ട് കിട്ടിയാൽ അപകടമാണ്. അവയ്ക്ക് 5 ഇഞ്ച് നീളമുള്ള നഖങ്ങളുണ്ട്.

Freepik

ട്വാട്ടാര

225 മില്യണിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്. ന്യൂസിലൻഡിൽ മാത്രം കാണപ്പെടുന്ന ഉരഗ ജീവികളാണിവ. ദിനോസറുകളുടെ കാലം മുതൽക്കുള്ള പ്രീ ഹിസ്റ്റോറിക് ജീവി കൂടിയാണ്.

Freepik

സ്രാവുകൾ

450 മില്യണിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്. എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേക വർഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് സ്രാവുകൾ. കടലിലെ ഏറ്റവും അപകടകാരികളായ ജീവികളാണിവ.

Freepik

പല്ലികൾ

100 മില്യണിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്. ദിനോസറുകളുടെ കാലം മുതൽക്കുള്ള ജീവികളായതിനാൽ വേറിട്ട ഭക്ഷണ രീതികളും, ഭൂമിശാസ്ത്രപരമായി വേറിട്ട ജൈവിക റോളുകളും അവ നിർവഹിക്കാറുണ്ട്.

Freepik

ഞണ്ടുകൾ

ജ്യൂറാസിക് കാലഘട്ടം തൊട്ടുള്ള ചരിത്രമുണ്ട് ഞണ്ടുകൾക്ക്. ഭൂമിയിൽ 200 മില്യണിലേറെ വർഷം പഴക്കമുണ്ട് ഇവയ്ക്ക്. ലോകത്ത് ഏകദേശം 850 ഓളം ഞണ്ട് ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Freepik

ഒട്ടകപ്പക്ഷികൾ

പറക്കാനാവാത്ത വലിയ പക്ഷികളാണ് ഒട്ടകപ്പക്ഷികൾ. മൂന്ന് ആമാശയങ്ങളും ഇവ റാറ്റൈറ്റ്സ് എന്ന പക്ഷിയിനത്തിൽ പെടുന്നവയാണ്. മണിക്കൂറിൽ 43 മൈൽ വരെ വേഗതയിൽ ഓടും. 75,000 മുതൽ 10,000 വർഷങ്ങളുടെ പഴക്കമുണ്ട്.

Freepik

കോഴികൾ

ഭൂമിയിൽ 8000 വർഷം പഴക്കമുണ്ട് കോഴികൾക്ക്. തെക്കു കിഴക്കൻ ഏഷ്യയിലെ 'റെഡ് ജംഗിൾഫൗൾ' എന്ന കാട്ടുപക്ഷികളിൽ നിന്നാണ് കോഴികളുടെ പരിണാമം സംഭവിച്ചത്.

Freepik

കടലാമകൾ

ഭൂമിയിൽ 260 മില്യൺ വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന യുനോറ്റോസോറസ് എന്ന ജീവികളുടെ പിന്മുറക്കാരാണ് ആമകൾ. കൊളംബിയയിലെ വില്ല ഡി ലെയ്‌വയിലാണ് ഇതിൻ്റെ ഫോസിൽ കണ്ടെത്തിയത്.

Freepik