ന്യൂസ് ഡെസ്ക്
പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌ക്രബറിൽ നിരവധി അണുക്കളുണ്ടാവാൻ സാധ്യതയുണ്ട്.
ഏകദേശം രണ്ടുദിവസം കൂടുമ്പോഴെങ്കിലും സ്‌ക്രബർ വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണാവശിഷ്ടങ്ങൾ സ്‌ക്രബറിൽ പറ്റിപ്പിടിച്ചിരിക്കുന്നത് അപകടകാരികളായ വൈറസുകൾ വളരാൻ സാഹചര്യമൊരുക്കും. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
എല്ലാ ആവശ്യങ്ങൾക്കും ഒരു സ്‌ക്രബർ തന്നെ ഉപയോഗിക്കുന്നത് നല്ലതല്ല. ആവശ്യങ്ങൾ വ്യത്യസ്തമാകുമ്പോൾ സ്‌ക്രബറും വേറേ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
പഴയ സ്‌ക്രബർ ഉപയോഗിക്കുന്നത് നല്ലതല്ല. നിർബന്ധമായും സ്‌ക്രബർ മാറ്റി, പുതിയത് വാങ്ങാൻ ശ്രദ്ധിക്കുക.