നല്ല കൊളസ്ട്രോൾ കൂട്ടാം , ഈ ഭക്ഷണങ്ങൾ കഴിക്കൂ!

ന്യൂസ് ഡെസ്ക്

ഓട്‌സ്

ലയിക്കുന്ന നാരുകൾ, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ എന്നിവ ധാരാളമായി അടങ്ങിയിയ ഓട്‌സ് അമിത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

ഓട്‌സ് | Source : Meta AI

സാൽമൺ

ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ സാൽമൺ മത്സ്യം ട്രൈഗ്ലിസറൈഡുകളും നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും

സാൽമൺ | Source; Meta AI

നട്ട്‌സ്

ഇവയിലെ അപൂരിത കൊഴുപ്പുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും നല്ല കൊളസ്ട്രോൾ ഉയർത്താനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമം.

നട്ട്‌സ് | Source: Meta AI

വെളുത്തുള്ളി

എൽഡിഎൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുന്ന അലിസിൻ എന്ന സംയുക്തം അടങ്ങിയതാണ് വെളുത്തുള്ളി.

വെളുത്തുള്ളി | Source; Meta AI

അവക്കാഡോ

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പ്ലാന്റ് സ്റ്റിറോളുകളും അടങ്ങിയ അവക്കാഡോ എൽഡിഎൽ കൊളസ്ട്രോളിനെ കുറയ്ക്കും

അവക്കാഡോ | Source; Meta AI

ഫ്ലാക്സ്- ചിയാ സീഡ്

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഇവ ഒമേഗ-3 യുടെയും ലയിക്കുന്ന നാരുകളുടെയും മികച്ച ഉറവിടങ്ങളാണ്.

ഫ്ലാക്സ്- ചിയാ സീഡ് | Source; Meta AI

സിട്രസ് പഴങ്ങൾ

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകളും ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.

സിട്രസ് പഴങ്ങൾ | Source; Meta AI

ഒലീവ് ഓയിൽ

ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും ഇത് ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഒലീവ് ഓയിൽ | Source: Meta AI

ഇലക്കറികൾ

ല്യൂട്ടിനും മറ്റ് ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എൽഡിഎൽ കൊളസ്ട്രോൾ ആഗിരണം കുറയ്ക്കുന്നതിന് സഹായിക്കും.

ഇലക്കറികൾ | Source: Meta AI