ന്യൂസ് ഡെസ്ക്
ബ്രൊക്കോളി
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകളാൽ സമ്പന്നം. ധാരാളം ഫൈബറും ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു
ക്യാരറ്റ്
നാരുകൾ ധാരാളമുള്ള ക്യാരറ്റ് ഏറ്റവും കലോറി കുറഞ്ഞ പച്ചക്കറികളിൽ ഒന്നാണ്. ജ്യൂസോ അല്ലതെയോ കഴിക്കുന്നത് നല്ലതാണ്.
മത്തങ്ങ
കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ നാരുകളും അടങ്ങിയിരിക്കുന്നു. കറികളിൽ മാത്രമല്ല, സാലഡുകളിലോ സ്മൂത്തികളിലോ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും.
വെള്ളരിക്ക
ഇതിൽ 85 ശതമാനവും വെള്ളമാണ്. ഫൈബറിന്റെ കലവറ. കലോറി കുറവായതിനാൽ ഡയറ്റിൽ ഉൾപ്പെടുത്താം.
ചീര
വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ചീര വേവിച്ചതിൽ ധാരാളം ഫൈബറുകൾ അടങ്ങിയിരിക്കുന്നു.
പയർവർഗങ്ങൾ
ഇത്തരത്തിലുള്ള പയർവർഗങ്ങൾ അമിത വിശപ്പിനെ നിയന്ത്രിക്കുകയും വണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കാപ്സിക്കം
വിറ്റാമിൻ സി, ഇ, ബി6, ഡയറ്ററി ഫൈബർ, ഫോളേറ്റ് എന്നിവ കാപ്‌സിക്കത്തിൽ അടങ്ങിയിരിക്കുന്നു. ഇതിൽ ഫൈബറും വെള്ളവും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.