ന്യൂസ് ഡെസ്ക്
ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിനും, വളർച്ചയ്ക്കും ഗുണം ചെയ്യും.
ബദാം
ബയോട്ടിൻ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ബദാം. ഒമേഗ ഫാറ്റി ആസിഡുകളും മോണോസാച്യുറേറ്റഡ് കൊഴുപ്പുകളും ഇതിലുണ്ട്.
സാൽമൺ
സാൽമൺ ഉൾപ്പെടെയുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ മുടിക്ക് ആരോഗ്യം നൽകുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.
മുട്ട
ബി വിറ്റാമിനുകളും പ്രൊട്ടീനും ഇരുമ്പ് ഫോസ്‌ഫറസ് എന്നിവ അടങ്ങിയ മുട്ട മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ മികച്ച ഭക്ഷണമാണ്.
മധുരക്കിഴങ്ങ്
ഇതിലടങ്ങിയിരിക്കുന്ന ധാതുക്കൾ, നാരുകൾ, കരോട്ടിനോയിഡുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ മുടിയുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു.
കൂൺ
ആൻ്റി ഓക്സിഡന്റുകൾക്ക് പുറമേ മഗ്നീഷ്യം, സെലിനിയം തുടങ്ങിയ ധാതുക്കളും, അടങ്ങിയിരിക്കുന്ന കൂൺ ബയോട്ടിൻ കലവറയാണ്.
പയർ വർഗങ്ങൾ
പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എന്നിവയടങ്ങിയ പയർ വർഗങ്ങൾ മുടിക്ക് ബലം നൽകും