ന്യൂസ് ഡെസ്ക്
രുചി മാത്രമല്ല പലപ്പോഴും സൗകര്യം കൂടിയാണ് പാക്ക്ഡ്, ജങ്ക് ഫുഡിലേക്ക് നമ്മെ എത്തിക്കുന്നത്
എന്നാൽ ഇത്തരം ഭക്ഷണത്തിൽ കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളാണ്
ഭക്ഷണത്തിൽ എന്നല്ല ഒപ്പമുള്ള സോസുകളിലും ഡിപ്പുകളിലും വരെ കാണുന്ന പഞ്ചസാരയും എണ്ണയുമാണ് പ്രധാന വില്ലൻ , ഫ്രൈഡാണെങ്കിൽ പറയുകയേ വേണ്ട
ഈ പഞ്ചസാര ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുവാനും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ മാറ്റങ്ങൾക്കും കാരണമാകുന്നു
ഹൃദയ സ്തംഭനം, ഹൃദയമിടിപ്പ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുണ്ടാകാന്‍ പ്രധാനകാരണമാണ് പഞ്ചസാര
രക്തത്തിൽ പഞ്ചസാരയുടെ അളവ് അധികമായാൽ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും
ഓവർ ഫ്രൈഡ് വിഭവങ്ങളാകട്ടെ, കൊളസ്ട്രോൾ ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ വരുത്തിവയ്ക്കും
വ്യായാമം ചെയ്യുന്നവരില്‍പ്പോലും ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഗുരുതര രോഗങ്ങൾക്ക് സാധ്യത ഉയർത്തുന്നു
സ്ത്രീകള്‍ക്ക് ദിവസം 6 ടീസ്പൂണ്‍(ഏകദേശം 100 കലോറി) പുരുഷന്മാര്‍ക്ക് 9 ടീസ്പൂണ്‍ (150 കലോറി) മധുരവും ഉപയോഗിക്കാമെന്നാണ് പഠനങ്ങൾ