ന്യൂസ് ഡെസ്ക്
കരളിനുണ്ടാകുന്ന പ്രശ്നങ്ങൾ അവഗണിച്ചാൽ അത് ലിവർ സിറോസിസ് പോലെ ഗുരുതര രോഗങ്ങളിലേക്കെത്തും
ലിവര്‍ സിറോസിസിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയാണ് വയറില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത്
ലിവര്‍ സിറോസിസ് ഉള്ളവർ മഞ്ഞപ്പിത്തം, ഹെപ്പാറ്റിക് എന്‍സെഫലോപ്പതി തുടങ്ങിയ അവസ്ഥകള്‍ വന്നാൽ ഏറെ സൂക്ഷിക്കണം
വയറ് വീര്‍ത്തിരിക്കുക, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ശരീരഭാരം കൂടുക, അണുബാധകള്‍ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ കരൾ മാറ്റിവയ്ക്കേണ്ട സ്ഥിതിയെയാണ് സൂചിപ്പിക്കുക
കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെയാണ് വികസിക്കുക
എപ്പോഴും ഉണ്ടാകുന്ന ക്ഷീണവും ബലഹീനതയും
വിശപ്പില്ലായ്മ, കാരണമില്ലാതെ ശരീരഭാരം കുറയുന്നത്
ചര്‍മ്മത്തിലും കണ്ണിലും ഉണ്ടാകുന്ന മഞ്ഞനിറം
ചര്‍മ്മത്തില്‍ ചതവിന്റെ പോലുള്ള പാടുകള്‍, അല്ലെങ്കില്‍ ദഹനാളത്തില്‍ രക്തസ്രാവം
ചര്‍മത്തിലെ കടുത്ത ചൊറിച്ചിലും കരൾ രോഗത്തിന്റെ ലക്ഷണമാകാം