മൂന്നാറിൽ പോകുമ്പോൾ ഈ എട്ട് സ്ഥലങ്ങൾ മിസ്സ് ചെയ്യരുത്

ന്യൂസ് ഡെസ്ക്

1. എക്കോ പോയിൻ്റ്

സമുദ്ര നിരപ്പിൽ നിന്ന് 600 അടി ഉയരം, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ മൂന്ന് പർവതനിരകളായ മുദ്രപുഴ, നല്ലതണ്ണി, കുണ്ടള ശ്രേണികളുടെ സംഗമ സ്ഥാനമാണിത്.

Source: x

2. ചൊക്രമുടി

സമുദ്രനിരപ്പിൽ നിന്ന് 7,200 അടി ഉയരം, മൂന്നാറിലെ ഏറ്റവും പ്രശസ്തമായ ട്രക്കിംഗ് പോയിൻ്റുകളിൽ ഒന്നാണ് ചൊക്രമുടി മലനിരകൾ.

Source: x

3. മീശപുലിമല

സമുദ്രനിരപ്പിൽ നിന്ന് 8,000 അടി ഉയരം. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ രണ്ടാമത്തേത്.

Source: x

4. കൊളുക്കുമല

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ ഉള്ളത് കൊളുക്കുമലയിലാണ്.

Source: x

5. മറയൂർ മുനിയറകൾ

കേരളത്തിലെ ഇടുക്കി ജില്ലയിലെ മറയൂരിൽ സ്ഥിതി ചെയ്യുന്ന പുരാതന ശ്മശാന അറകളാണ് ഇവ.

Source: x

6. ലക്കം വെള്ളച്ചാട്ടം

ഇരവികുളം ദേശീയോദ്യാനത്തിൻ്റെ ഭാഗമായതും പമ്പാർ നദിയുടെ പ്രധാന കൈവഴികളിൽ ഒന്നുമായ ഇരവികുളം അരുവിയുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടം.

Source: x

7. കോട്ടപ്പാറ വ്യൂ പോയിൻ്റ്

സമുദ്രനിരപ്പിൽ നിന്ന് 1,100 അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാൽ സൂര്യോദയവും അസ്തമയവും വേറിട്ട അനുഭവമാകും.

Source: x

8. പോതമേട് വ്യൂ പോയിൻ്റ്

NH 49ൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് പോതമേട് വ്യൂ പോയിൻ്റ് സ്ഥിതി ചെയ്യുന്നത്. തേയില, കാപ്പിത്തോട്ടങ്ങൾക്കും മലനിരകൾക്കും നടുവിലുള്ള ഇടം.

Source: x