പച്ചപ്പുല്ല് കഴിക്കുന്ന പശുവിന്റെ കരള്‍; തിളപ്പിക്കാത്ത പാല്‍... വിചിത്രമാണ് ഹാളണ്ടിന്റെ രീതികള്‍

ന്യൂസ് ഡെസ്ക്

ആറടി അഞ്ചിഞ്ച് ഉയരം, 94 കിലോ ശരീര ഭാരം... പറഞ്ഞു വരുന്നത് നോര്‍വെയുടെ മിന്നും താരം എര്‍ലിങ് ഹാളണ്ടിനെ കുറിച്ചാണ്

Image: Instagram

ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങള്‍ അവസാനിപ്പിച്ചതോടെ നോര്‍വെയും ഹാളണ്ടുമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച

Image: Instagram

ഹാളണ്ടിന്റെ ജീവിത രീതികളും ഇതിനകം ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.

Image: Instagram

സാധാരണ പുരുഷന് ആവശ്യമുള്ളതിനേക്കാള്‍ ഇരട്ടി ഭക്ഷണമാണ് ഹാളണ്ട് കഴിക്കുന്നത്

Image: Instagram

അതും മായവും കൃത്രിമവുമില്ലാത്ത ശുദ്ധവും പ്രകൃതിദത്തമായ ഭക്ഷണം

Image: Instagram

തിളപ്പിക്കാത്ത പാല്‍, മുട്ട, സ്റ്റീക്ക്, തേന്‍ എന്നിവയൊക്കെയാണ് ഹാളണ്ടിന്റെ നിത്യേനയുള്ള ഭക്ഷണം

Image: Instagram

പശുവിന്റെ കരളവും ഹൃദയവുമെല്ലാം ഹാളണ്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രേ. അതും നോര്‍വേയിലെ പച്ചപ്പുല്ല് തിന്നുന്ന പശുക്കളുടെ ഓര്‍ഗന്‍ പാര്‍ട്‌സ് മാത്രം

Image: Instagram

തിളപ്പിക്കാത്ത പാലൊഴിച്ചുള്ള കാപ്പിയാണ് ഹാളണ്ടിന്റെ മാന്ത്രിക പാനീയം. പത്ത് മണിക്കൂറെങ്കിലും ഉറങ്ങും

Image: Instagram

രാവിലെ മണിക്കൂറുകളോളം സൂര്യപ്രകാശമേറ്റ് കിടക്കും. സമ്മര്‍ദം കുറക്കാനും ഏകാഗ്രതയ്ക്കും മെഡിറ്റേഷന്‍ ബ്രീത്തിങ് വ്യായാമങ്ങള്‍

Image: Instagram

ഇങ്ങനെ നമുക്കൊന്നും സങ്കല്‍പ്പിക്കാനാകാത്ത ജീവിതരീതിയാണ് നോര്‍വെയുടെ മിന്നും താരത്തിന്റേത്

Image: Instagram