ന്യൂസ് ഡെസ്ക്
ബ്ലാക്ക് കോഫി
ലിവർ ഫൈബ്രോസിസിനുള്ള സാധ്യത കുറയ്ക്കുന്നു എൻസൈമിന്റെ അളവ് മെച്ചപ്പെടുത്തുന്നു.
അവക്കാഡോ
ഇതിലടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഗ്ലൂട്ടത്തയോണും കരളിന് ഗുണകരമാണ്.
ബീറ്റ്റൂട്ട്
കരളിലെ വിഷാംശം നീക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ബീറ്റ്റൂട്ടിലെ ബീറ്റെയ്ൻ സഹായിക്കും.
ഗ്രീൻ ടീ
ഇതിലടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ കരൾ വീക്ക സാധ്യത, കൊഴുപ്പ് എന്നിവ കുറയ്ക്കും. അമിതമായി ഗ്രീൻ ടീ കുടിക്കുന്നത് ദോഷം ചെയ്യും
ബെറിപ്പഴങ്ങൾ
ബെറിപ്പഴങ്ങളിലടങ്ങിയിരിക്കുന്ന പോളിഫെനോളുകളും ആന്തോസയാനിനുകളും കരൾ വീക്കം കുറയ്ക്കും
ചിയ സീഡ്
ചിയ സീഡിലടങ്ങിയിരിക്കുന്ന ഒമേഗ-3 കൊഴുപ്പും നാരുകളും കരളിന് ഗുണകരമാണ്.