ന്യൂസ് ഡെസ്ക്
നെല്ലിക്ക
തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ നെല്ലിക്ക തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
സാൽമൺ മത്സ്യം
കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, രക്തസമ്മർദ്ദം, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കും
ഫ്ളാക്സ് സീഡ്
ഒമേഗ3 ഫാറ്റി ആസിഡുകൾ, ഫൈബർ, ലിഗ്നാനുകൾ എന്നിവ അടങ്ങിയ ഫ്ളാക്സ് സീഡ് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും
പാലക്ക്
വിറ്റാമിൻ കെ അടങ്ങിയ പാലക്ക് ചീര് സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു
വാൾനട്ട്
ഇതിലടങ്ങിയ ആന്റിഓക്‌സിഡന്റുകൾ രക്തചംക്രമണം വർധിപ്പിക്കാനും രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളിലുള്ള വിറ്റാമിൻ സി, പൊട്ടാസ്യം, ഫ്ലേവനോയ്ഡുകൾ എന്നിവ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നൽകുന്നു.