ന്യൂസ് ഡെസ്ക്
പരീക്ഷയ്ക്ക് മുൻപായി ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ഏകാഗ്രത വർധിപ്പിക്കാൻ സഹായിച്ചേക്കും. ഈ പരീക്ഷ കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം...
നേന്ത്രപ്പഴം
പൊട്ടാസ്യത്തിൻ്റെ കലവറയായ നേന്ത്രപ്പഴം, ക്വിക്ക് എനർജി ബൂസ്റ്റ് നൽകാനും, കൂടുതൽ ഫോക്കസ് നൽകാനും സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്
തലച്ചോറിലേക്കുള്ള ബ്ലഡ് ഫ്ലോ വർധിപ്പിക്കുന്നത് വഴി, മികച്ച ഓർമശക്തി നൽകുന്നു.
പലവിധം നട്സുകളും സീഡുകളും
ഒമേഗ-3 വിറ്റമിൻ ഇ എന്നിവ അടങ്ങിയതിനാൽ, മികച്ച ഏകാഗ്രത ലഭിക്കും.
ബെറികൾ
കൂടിയ അളവിൽ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയതിനാൽ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
മുട്ട
കോളിൻ അടങ്ങിയ മുട്ട, പഠനത്തിനും ഓർമശക്തി വർധിപ്പിക്കാനും സഹായിക്കും.
ഓട്സ്
സ്ലോ-റിലീസ് എനർജി ആയതിനാൽ, ദീർഘനേരമുള്ള പരീക്ഷക്കിടെ നിങ്ങളുടെ ജാഗ്രത വർധിപ്പിക്കും
വെള്ളം
മികച്ച രീതിയിൽ ഹൈഡ്രേറ്റഡ് ആയിക്കുകയാണെങ്കിൽ, പരീക്ഷാ ഹാളിൽ മാനസിക വ്യക്തതയുണ്ടാകും.