ന്യൂസ് ഡെസ്ക്
നട്സിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, വൈറ്റമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ ചർമത്തിന്റെ തിളക്കം കൂട്ടാൻ സഹായിക്കും
ചർമത്തിനും മുടിയ്ക്കും ഒരുപോലെ നല്ലതാണ് അവക്കാഡോ. വൈറ്റമിൻ ഇ, ഒമേഗ 3 എന്നിവയുടെ കലവറയായ അവക്കാഡോ ചർമത്തെ മൃദുവാക്കും
കാണാൻ ചെറുതാണെങ്കിലും ബെറീസ് ചർമത്തിന് ഏറെ നല്ലതാണ്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളടങ്ങിയ ഇവ യുവത്വം നിലനിർത്താൻ സഹായിക്കും
ഇലക്കറികളിലടങ്ങിയ വൈറ്റമിൻ എ,സി, കെ എന്നിവ ചർമത്തിലെ രക്തയോട്ടം കൂട്ടാനും തിളക്കം നൽകാനും ഉത്തമമാണ്
കൊഴുപ്പുള്ള മത്സ്യങ്ങളായ സാൽമൺ, അയല, ട്യൂണ എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കും
ചോക്ലേറ്റുകളിൽ അടങ്ങിയ കൊക്കോ ഫ്ലേവനോൾ വെയിലിൽ നിന്നും ചർമത്തെ സംരക്ഷിക്കുകയും ചർമത്തിലെ ഈർപ്പം മെച്ചപ്പെടുത്തുകയും ചെയ്യും
മാതളനാരകം ഒരു ആൻ്റി-ഏജിംഗ് ടോണിക്ക് ആണ്. ഇത് കഴിക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതാക്കുകയും യുവത്വം നൽകുകയും ചെയ്യും