ജോര്‍ജിനയുടെ വിവാഹ മോതിരം- ക്രിസ്റ്റ്യാനോയുടെ ഇരുപത് ദിവസത്തെ സാലറി

ന്യൂസ് ഡെസ്ക്

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിന റോഡ്രിഗസ് എന്‍ഗേജ്‌മെന്റ് വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം

Image: Instagram

ദീര്‍ഘകാല പങ്കാളിയായ ജോര്‍ജിനയെ എന്ന് വിവാഹം കഴിക്കും എന്ന ഏറെക്കാലമായുള്ള ചോദ്യമാണ്  ക്രിസ്റ്റ്യാനോ ഒടുവില്‍ അവസാനിപ്പിച്ചത്

Image: Instagram

ഇരുവരുടേയും എന്‍ഗേജ്‌മെന്റിനേക്കാളും ലോകം മുഴുവന്‍ ശ്രദ്ധിച്ചത്  ക്രിസ്റ്റ്യാനോ ജോര്‍ജിനയ്ക്ക് സമ്മാനിച്ച വിവാഹമോതിരമായിരുന്നു

image: Instagram

ക്രിസ്റ്റ്യാനോ സമ്മാനിച്ച വിവാഹ മോതിരത്തിന് ഏകദേശം 18-42 കോടി രൂപയ്ക്കിടയിൽ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Image: Instagram

 ക്രിസ്റ്റ്യാനോയുടെ ഇരുപത് ദിവസത്തെ സാലറി തുകയ്ക്ക് തുല്യമാണ് ഈ വിവാഹമോതിരത്തിന്റെ വില

Image: Instagram

സൗദി ക്ലബ്ബായ അല്‍ നസര്‍  ക്രിസ്റ്റ്യാനോയ്ക്ക് നല്‍കുന്ന സാലറിയില്‍ വെറും ഇരുപത് ദിവസത്തെ തുക മതി ഈ വിലയുള്ള മോതിരം സ്വന്തമാക്കാന്‍

image: Instagram

ക്ലാസിക് കാര്‍ട്ടിയര്‍ 1895 മോഡല്‍ എന്ന് കരുതുന്ന ഈ മോതിരത്തിന്റെ മധ്യത്തിലായി 40 കാരറ്റിന്റെ വജ്രമാണ് പതിച്ചിരിക്കുന്നത്

image: Instagram

എലിസബത്ത് ടെയ്‌ലറിന് റിച്ചാഡ് ബര്‍ട്ടണ്‍ നല്‍കിയ മോതിരത്തിന് സമാനമാണിത്

image: Instagram

ഒമ്പത് വര്‍ഷമായി ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ജോര്‍ജിനയുമുണ്ട്. ഇവാന്‍, മത്തിയോ, അലന മാര്‍ട്ടിന, ബെല്ല എസ്മറാള്‍ഡ എന്നീ നാല് മക്കള്‍ക്കൊപ്പം

image: instagram

ക്രിസ്റ്റ്യാനോയുടെ മൂത്ത മകന്‍ ക്രിസ്റ്റിയാനോ ജൂനിയറും ഇവര്‍ക്കൊപ്പമാണ് കഴിയുന്നത്

image: Instagram