ആരോഗ്യകാര്യത്തിൽ വേറെ ലെവൽ; ചില്ലറക്കാരനല്ല പാഷൻ ഫ്രൂട്ട്

ന്യൂസ് ഡെസ്ക്

മറ്റ് പഴങ്ങൾക്കൊപ്പം പ്രാധാന്യം ലഭിക്കാറില്ലെങ്കിലും നിരവധി ആരോഗ്യഗുണങ്ങളുള്ള പഴമാണ് പാഷൻ ഫ്രൂട്ട്. 76 ശതമാനം ജലാംശമുള്ള പാഷൻ ഫ്രൂട്ട് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ്. പാഷൻ ഫ്രൂട്ടിൻ്റെ നിരവധി ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

Source: Screengrab

പ്രമേഹരോഗികൾക്ക്...

പാഷൻ ഫ്രൂട്ടിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും (ജിഐ), അതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ഫൈബർ (10.4%) ഗുണങ്ങളും പ്രമേഹരോഗികൾക്ക് ഇൻസുലിൻ അളവ് നിയന്ത്രിതമായി നിലനിർത്തുന്നതിന് മികച്ചതാണ്.

Source: Screengrab

ചർമാരോഗ്യത്തിന്...

ആന്റി ഓക്‌സിഡന്റുകൾ ചർമ്മത്തിന് ഗുണകരമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, റൈബോഫ്ലേവിൻ, കരോട്ടിൻ തുടങ്ങി പലതരം ആന്റിഓക്‌സിഡന്റുകൾ പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.

Source: Freepik

പ്രതിരോധശേഷിക്ക്...

നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി, ബീറ്റാ ക്രിപ്റ്റോക്സാന്തിൻ, ആൽഫ കരോട്ടിൻ എന്നിവ പാഷൻ ഫ്രൂട്ടിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. പാഷൻ ഫ്രൂട്ടിന്റെ ജെല്ലി, ജ്യൂസ്, സ്ക്വാഷ് എന്നിവ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കും.

Source: Screengrab

തൈറോയ്ഡ് പ്രവർത്തനത്തിന്...

പാഷൻ ഫ്രൂട്ടിലെ റൈബോഫ്ലേവിൻ (വിറ്റാമിൻ ബി 6), നിയാസിൻ (വിറ്റാമിൻ ബി 3) എന്നിവയുടെ സാന്നിധ്യം ശരീരത്തിലെ തൈറോയ്ഡ് പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Source: Screengrab

ഹൃദയാരോഗ്യത്തിന്...

പാഷൻ ഫ്രൂട്ടിൽ ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമായ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, കൂടാതെ സോഡിയം കുറവുമാണ്. ഉയർന്ന ഫൈബർ ഡയറ്റ് ഹൃദ്രോഗ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Source: Screengrab

രക്തത്തിൻ്റെ കൗണ്ട് വർധിപ്പിക്കാൻ...

രക്തത്തിൻ്റെ കൗണ്ട് വർധിപ്പിക്കാൻ സഹായകമാണ് പാഷൻ ഫ്രൂട്ട്. അതിനാൽ തന്നെ ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങൾ വ്യാപിച്ചപ്പോൾ പലരും പാഷൻ ഫ്രൂട്ട് ധാരാളം കഴിക്കാൻ ശ്രദ്ധിച്ചിരുന്നു.

Source: Freepik

സ്ട്രെസ് കുറയ്ക്കാൻ...

പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഈ പഴം കഴിച്ചാൽ നിങ്ങളുടെ സ്‌ട്രെസ് ഒരു പരിധി വരെ കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

Source: Freepik

പാഷൻ ഫ്രൂട്ട് വെറുതെ കഴിക്കുക മാത്രമല്ല സ്വാദിഷ്ടമായ ജ്യൂസ്, സ്ക്വാഷ്, ജാം തുടങ്ങിയവ ഉണ്ടാക്കിയും കഴിക്കാവുന്നതാണ്.

Source: Freepik