ന്യൂസ് ഡെസ്ക്
ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ ഏകദേശം 1 ടീസ്പൂൺ പെരുംജീരകം പൊടിച്ചത് മിക്സ് ചെയ്ത് കുടിക്കുക. ഇത് നെഞ്ചെരിച്ചിൽ കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
അസിഡിറ്റി, ഗ്യാസ്, ദഹനക്കേട്, ഓക്കാനം, തുടങ്ങിയവയിൽ നിന്ന് മുക്തി നേടുന്നതിന് ഗ്രാമ്പൂ ഒരു കഷണം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
വെറും വയറ്റിലും, രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പും ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് അസിഡിറ്റിയിൽ നിന്ന് ആശ്വാസം നൽകും.
തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാനും ദഹനത്തിനും ഫലപ്രദമാണ്
പോഷകങ്ങളും നാരുകളും കൊണ്ട് സമ്പുഷ്ടമായ ബദാം ആസിഡ് ആഗിരണം ചെയ്യുന്നതിനാൽ നെഞ്ചെരിച്ചിൽ സാധ്യത കുറയ്ക്കുന്നു.
ദഹനത്തെ സഹായിക്കുന്നതിൽ പുതിന ഇലകൾ വളരെ സഹായകരമാണ്. മാത്രമല്ല അത് നെഞ്ചെരിച്ചിൽ കുറയ്ക്കാനും സഹായിക്കും.
അസിഡിറ്റി ഇല്ലാതാക്കാനും നെഞ്ചെരിച്ചിൽ കുറയ്ക്കുന്നതിനും വാഴപ്പഴം ഫലപ്രദമാണ്. ഇത് ആസിഡ് ഉൽപാദനത്തെ തടയുകയും ദഹനം കൂട്ടാനും സഹായിക്കും.