ന്യൂസ് ഡെസ്ക്
മനുഷ്യന് പ്രകൃതിയോടുള്ള അടുപ്പം മൂന്നിലൊന്നായി ചുരുങ്ങി... കാരണം മാതാപിതാക്കളുടെ ആ വലിയ തെറ്റ്!
ഡെർബി യൂണിവേഴ്സിറ്റിയിലെ മൈൽസ് റിച്ചാർഡ്‌സൺ നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ വിവരം സൂചിപ്പിക്കുന്നത്
എഡി 1800 മുതലുള്ള വിവിധ ഭൗമ സാഹചര്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്
പുഴ, പായൽ, പൂക്കൾ തുടങ്ങിയ പ്രകൃതിയുമായി ഉൾച്ചേർന്നിരിക്കുന്ന പദങ്ങൾ പുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് തുല്യമാണിതെന്നാണ് ഈ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്
രക്ഷിതാക്കൾ പ്രകൃതിയിലെ പാഠങ്ങൾ മക്കൾക്ക് പകർന്ന് നൽകാതിരിക്കൽ, നഗരവത്ക്കരണം, വനഭൂമിയുടെ നാശം എന്നിവയെല്ലാമാണ് പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
നഗര പരിസ്ഥിതികളെ സമൂലമായി ഹരിതാഭമാക്കുകയാണ് മറ്റൊരു പ്രതിവിധി
നയപരവും ദൂരവ്യാപകമായ സാമൂഹിക മാറ്റങ്ങൾ ഉണ്ടാകാത്ത പക്ഷം മനുഷ്യ പ്രകൃതിയുമായുള്ള ബന്ധത്തിന്റെ അളവ് തുടർന്നും കുറയുമെന്നാണ് പഠനഫലങ്ങൾ മുന്നറിയിപ്പ് നൽകുന്നത്
1800നും 2020നും ഇടയിൽ ഇറങ്ങിയ പുസ്തകങ്ങളിൽ നിന്ന് പ്രകൃതിയുമായി ബന്ധപ്പെടുന്ന സ്വാഭാവിക പദങ്ങൾ കാലക്രമേണ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്
കുട്ടികളെ ചെറുപ്പത്തിൽ തന്നെ പ്രകൃതിയെ പരിചയപ്പെടുത്തുകയാണ് വേണ്ടത്