ന്യൂസ് ഡെസ്ക്
ചൂട് കാലത്ത് ദാഹമകറ്റാനും ഹൈഡ്രേഷന്‍ നിലനിര്‍ത്താനുമൊക്കെ ആയാണ് മോര് കുടിക്കാറ്. എന്നാല്‍ മഴക്കാലത്തും, തണപ്പുള്ള കാലാവസ്ഥയിലും മോര് ഒഴിവാക്കാറാണ് പതിവ്
ഏറെ ഗുണങ്ങളുള്ള പാനീയമാണ് മോര്. മലയാളികളുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണിത്.
ദഹനത്തിന് ഏറെ ഉത്തമമായ പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന പാനീയം കൂടിയാണിത്. എല്ലിന്റെയും പല്ലിന്റെയും ഗുണത്തിനും മോര് വളരെ നല്ലതാണ്.
വിറ്റാമിന്‍ ബി കോംപ്ലക്‌സ്, കാല്‍സ്യം പ്രോബയോട്ടിക്‌സ് എന്നിവയാണ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്.
ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചിട്ടാണ് സാധാരണ മോരുണ്ടാക്കുന്നത്. കുരുമുളക് കൂടി ഇടുന്നതും ഉത്തമമാണ്.
ചൂടുകാലത്തെന്ന പോലെ അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ കാലത്തും മോര് കുടിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്.
തൊണ്ട വേദനയ്ക്ക് കാരണമാകുമെന്നും കഫക്കെട്ട് ഉണ്ടാകുമെന്ന കാരണത്താലുമാണ് മഴക്കാലത്ത് തണുത്ത മോര് കഴിക്കുന്നത് ഒഴിവാക്കുന്നത്.
എന്നാല്‍ മഴക്കാലത്തോ തണുപ്പ് കാലത്തോ മോര് ഒഴിവാക്കേണ്ടതില്ല
തണുപ്പുള്ള കാലാവസ്ഥയില്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച മോര് കുടിക്കുന്നതിന് പകരം, സാധാരണ ഊഷ്മാവിലുള്ള മോര് കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.