അത് ഒറിജിനല്‍ മാമ്പഴമല്ല ഗയ്‌സ്; ഇഷയുടെ കയ്യിലുള്ള ആ ബാഗിന്റെ വില ഒരു കോടിയോളം

ന്യൂസ് ഡെസ്ക്

ഈ വര്‍ഷത്തെ മെറ്റ് ഗാലയില്‍ ഇഷാ അംബാനിയുടെ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല

രാജാ രവിവര്‍മ്മയുടെ ഐക്കണിക് പെയിന്റിംഗ് പദ്മിനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള വേഷമാണ് ഇഷ അംബാനി ധരിച്ചത്

ഗൗരവ് ഗുപ്തയാണ് ഇഷയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. ഇഷയുടെ സാരിയുടേയും ബ്ലൗസിന്റേയും പ്രത്യേകതകള്‍ സോഷ്യല്‍ മീഡിയ ഇപ്പോഴും ചര്‍ച്ച ചെയ്യുകയാണ്.

അമ്മ നിത അംബാനിയുടെ ആഭരണങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ബ്ലൗസ് ആണ് ഇഷ ധരിച്ചത്. വജ്രങ്ങള്‍ കൊണ്ട് നിര്‍മിച്ച ഈ ബ്ലൗസിനു മാത്രം 200 കോടിക്കു മുകളിലാണ് മൂല്യം.

1800 കാരറ്റ് ഡയമണ്ട് ആണ് ഇതിനായി ഉപയോഗിച്ചത്. ഇഷയുടെ കളക്ഷനില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റൊന്ന് കയ്യില്‍ പിടിച്ച മാമ്പഴ ആകൃതിയിലുള്ള ബാഗായിരുന്നു.

യഥാര്‍ത്ഥ മാമ്പഴമാണ് ഇഷയുടെ കയ്യിലുള്ളതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഹൈപ്പര്‍ റിയലിസ്റ്റിക് സ്റ്റീല്‍ ശില്‍പമാണിത്.

പ്രമുഖ കലാകാരന്‍ സുഭോധ് ഗുപ്തയുടെ പ്രശസ്തമായ ആം ആദ്മി സീരീസില്‍ ഉള്‍പ്പെട്ടതാണിത്. ഒരു ക്രോഷെ ബാഗിനുള്ളില്‍ വെച്ച നിലയിലായിരുന്നതിനാല്‍ ശില്‍പം കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളതായി തോന്നിപ്പിച്ചു.

ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ, ഇന്ത്യയുടെ അല്‍ഫോന്‍സാ മാമ്പഴം കയ്യിലേന്തി നില്‍ക്കുന്ന ഇഷ അംബാനി എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇഷയുടെ ഈ മാമ്പഴ ബാഗിനു മാത്രം ലക്ഷങ്ങള്‍ വിലയുണ്ട്. 95 ലക്ഷം രൂപയാണ് വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.