ന്യൂസ് ഡെസ്ക്
വേനല്‍ ചൂട് കടുക്കുകയാണ്, ചൂടില്‍ നിന്നും സൂര്യഘാതത്തില്‍ നിന്നും രക്ഷനേടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കണം. ഇളനീര്‍, സംഭാരം, മോര്, കഞ്ഞിവെള്ളം എന്നിവ ശരീരത്തിലെ ലവണാംശം നിലനിര്‍ത്താന്‍ സഹായിക്കും.
കഫീന്‍ അടങ്ങിയ ചായ, കാപ്പി, മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക
തണ്ണിമത്തന്‍, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും അമിതമായി മസാല ചേര്‍ത്തവയും കുറയ്ക്കുക
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
വെയിലത്ത് ഇറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക, സണ്‍ഗ്ലാസ് ധരിക്കുന്നത് കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കും.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക.
കഠിനമായ ജോലികള്‍ അല്ലെങ്കില്‍ വ്യായാമം രാവിലെ നേരത്തെയോ വൈകുന്നേരമോ ആയി ക്രമീകരിക്കുക.
അമിതമായ ക്ഷീണം, തലകറക്കം, തലവേദന, അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ചുവന്ന തടിപ്പുകള്‍ എന്നിവ കണ്ടാല്‍ ഉടന്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക