ന്യൂസ് ഡെസ്ക്
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' 500 കോടിക്ക് മുകളിൽ കളക്ഷനുമായി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.
'ജയിലർ 2'ലെ ഒറ്റ ആക്ഷൻ സീക്വൻസ് കൊണ്ട് പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് നാല് പെൺപുലികൾ. ഇവർ നിസാരക്കാരല്ല!
അപേക്ഷ പോർവാൾ
സമുറായ് വാളുമായുള്ള ഫൈറ്റ് കണ്ട ശേഷം 'കറ്റാന ഗേൾ' എന്നാണ് നടിയെ ആരാധകർ വിളിക്കുന്നത്. 'അൺദേഖി' (2020) എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 'ഫെമിന മിസ് ഇന്ത്യ ഡൽഹി 2015' വിജയിയാണ്.
ആശ റോക്ക
പ്രൊഫഷണൽ ബോക്സറും MMA ഫൈറ്ററുമാണ്. 'ദ നോക്കൗട്ട് ക്വീൻ' എന്നാണ് ആരാധകർ വിളിക്കുന്നത്. പ്രശസ്ത ഫാഷൻ ബ്രാൻഡായ 'മദർലാൻഡിന്റെ' ഡിജിറ്റൽ അംബാസഡറാണ്.
എഡിൻ റോസ്
തെലുങ്ക് ചിത്രം 'രാവണാസുര'യിലൂടെയാണ് സിനിമാപ്രവേശം. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത LIKൽ അഭിനയിച്ചിരുന്നു. ബിഗ് ബോസ് സീസൺ 18ൽ വൈൽഡ് കാർഡ് എൻട്രിയായിരുന്നു.
ഗുർബാനി ജഡ്ജ് / ബാനി ജെ
നടിയും ഫിറ്റ്നസ് ഐക്കണും. 'എംടിവി റോഡീസ് 4', 'ബിഗ് ബോസ് 10' എന്നീ റിയാലിറ്റി ഷോകളിലൂടെയും 'ഫോർ മോർ ഷോട്സ് പ്ലീസ്!' എന്ന വെബ് സീരീസിലൂടെയും അവർ ഏറെ പ്രശസ്തയായത്.