ന്യൂസ് ഡെസ്ക്
കിവിപ്പഴത്തിലെ വിറ്റാമിൻ സിയുടെ ഉയർന്ന അളവ് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
കിവിപ്പഴത്തിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
കിവിയിൽ അടങ്ങിയിരിക്കുന്ന സെറോടോണിനും ആൻ്റിഓക്‌സിഡൻ്റുകളും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
വിറ്റാമിൻ സിയുടെ ഉയർന്ന അളവ് കൊളാജൻ ഉത്പാദനത്തിന് സഹായിക്കുകയും ചർമത്തിൻ്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.
നാരുകൾ കൂടുതലും കലോറി കുറഞ്ഞതും ആയതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു നല്ല ലഘുഭക്ഷണമാണ് കിവി.