ന്യൂസ് ഡെസ്ക്
എപ്പിസോഡിന്റെ തുടക്കത്തിലേ എവിക്ഷൻ പ്രഖ്യാപിച്ചിരുന്നു.
മുൻഷി രഞ്‍ജിത്ത് ആണ് ഇന്ന് വീട്ടില്‍ നിന്ന് പുറത്തുപോയത്
"ബിഗ് ബോസിൽ നല്ല അനുഭവം ആയിരുന്നു. നെഞ്ച് വിരിച്ചാണ് നില്‍ക്കുന്നത്. പരാജിതനാണെന്ന് ഞാൻ കരുതുന്നില്ല"
"സ്റ്റാര്‍ട്ടിങ് പോയിൻ്റില്‍ തന്നെ പുറത്തായി. ഒരു പ്ലാനിംഗും എനിക്ക് ഉണ്ടായിരുന്നില്ല"
"ഏത് സമയത്തും എവിടെ നിന്നും ഒരു അമ്പ് വരുമെന്ന് പ്രതീക്ഷിക്കണം. എവിടേക്ക് അമ്പ് തൊടുക്കണം എന്നും കൂര്‍മ ബുദ്ധിയില്‍ പ്രതീക്ഷിക്കണം"
"കിച്ചണ്‍ ടീമിലായതിനാല്‍ അവിടെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നു. അതിനാല്‍ ചില കാര്യങ്ങളില്‍ മാറി നില്‍ക്കേണ്ടി വന്നു" രഞ്ജിത് പറഞ്ഞു.