ന്യൂസ് ഡെസ്ക്
തലമുടിയുടെ ആരോഗ്യത്തിന് മാത്രം ഉപയോഗിക്കാവുന്ന ഒന്നല്ല റോസ്മേരി. ഇതിന്റെ ശക്തമായ മണത്തിന് കൊതുകുകളെ അകറ്റാനും കഴിയും.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ തുളസിയും കൊതുക് ശല്യം മാറ്റാൻ സഹായിക്കും. ഇതിന്റെ ശക്തമായ ഗന്ധം കൊതുകിനെ അകറ്റി നിർത്തും.
കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ചെടിയാണ് ജമന്തി. മനോഹരമായ പൂവിലെ പൈറെത്രം എന്ന ഘടകം കൊതുകുകളെ അകറ്റി നിർത്തുന്നതിന് നിങ്ങളെ സഹായിക്കും
പുതിന ചെടികൾക്കും കൊതുകുകളെ അകറ്റി നിർത്താനുള്ള ശക്തിയുണ്ട്. വീടിനുള്ളിൽ തന്നെ ഇവ നടാനും സൗകര്യമാണ്. പുതിനയുടെ ശക്തമായ ഗന്ധം അതിജീവിക്കാൻ കൊതുകിന് സാധിക്കില്ല.
നാരകത്തിലെ സിട്രിസ് ആസിഡിന്റെ ഗന്ധം കൊതുകുകളെ അകറ്റി നിർത്തുന്നതിന് നിങ്ങളെ സഹായിക്കും. വീടിന് പുറത്തും പറമ്പിലും എല്ലാം നാരകം നടാവുന്നതാണ്.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഇഞ്ചിപ്പുല്ല്. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിനെ സാധിക്കില്ല.
ശീമക്കൊന്നയുടെ ഗന്ധം കൊതുകുകളെ അകറ്റി നിർത്തുന്നതിന് നിങ്ങളെ സഹായിക്കും. ഇതിന്റെ ഇലകൾ പറിച്ച് ശരീരത്തിൽ തടവിയാൽ കൊതുക് കുത്താതിരിക്കുന്നതിന് വളരെ നല്ലതാണ്.
കർപ്പൂരവള്ളി എന്നറിയപ്പെടുന്ന ചെടികളാണ് കൊതുകുകൾ വരാതിരിക്കാൻ സഹായിക്കുന്ന മറ്റൊരു ചെടി. ഇതിന്റെയും മണമാണ് കൊതുകുകളെ തുരത്തുന്നതിന് നിങ്ങളെ സഹായിക്കുന്നത്. മറ്റ് നിരവധി ഗുണങ്ങളും ഈ ചെടിയിൽ നിന്ന് ലഭിക്കും.