ന്യൂസ് ഡെസ്ക്
ജമന്തി
വളരെ ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ജമന്തി. ഒട്ടുമിക്ക വീടുകളിലും വളർത്തുന്ന ചെടിയാണിത്.
മുല്ല
കൂടുതൽ പരിചരണം ഇല്ലാതെ തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് മുല്ല. വീടിനുള്ളിൽ സുഗന്ധം പരത്താനും മുല്ല മതി.
ചെമ്പരത്തി
വളരെ പെട്ടന്ന് വളരുന്ന ചെടിയാണ് ചെമ്പരത്തി. ഇവ പലനിറത്തിലും പൂക്കളുമുണ്ടാകും. അതിനാൽ മനോഹരമായ നിറങ്ങളുള്ള ചെമ്പരത്തിക്ക് വീടിനെ ഭംഗിയാക്കാൻ സാധിക്കും.
കോസ്മോസ്
എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് കോസ്മോസ്. മനോഹരമായ പൂക്കളുള്ള ഈ ചെടി വീടിന്റെ ബാൽക്കണിയിൽ വളർത്താവുന്നതാണ്.
പീസ് ലില്ലി
ഇതിൻ്റെ ഭംഗിയുള്ള ഇലകളും വെള്ള നിറത്തിലുള്ള പൂക്കളും ബാൽക്കണിയെ മനോഹരമാക്കുന്നു. എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി.
സീനിയ
ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സീനിയ. മൃദുലമായ ഇതളുകളുകളാണ് ചെടിക്കുള്ളത്. പല നിറത്തിലും സീനിയ ഉണ്ടാകാറുണ്ട്.