ന്യൂസ് ഡെസ്ക്
ഡിയോഗോ ജോട്ടയുടെ ശവസംസ്കാര ചടങ്ങിൽ പൊട്ടിക്കരയുന്ന ഭാര്യ റൂട്ട് കാർഡോസോ.
ഡിയോഗോ ജോട്ടയുടെയും ആന്ദ്രേ സിൽവയുടെയും ശവസംസ്കാരം അവരുടെ ജന്മനാടായ ഗൊണ്ടോമറിൽ (പോർട്ടോ, പോർച്ചുഗൽ) നടന്നു. രണ്ടാഴ്ച മുമ്പാണ് ജോട്ടയും റൂട്ട് കാർഡോസോയും വിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
അൽ ഹിലാലിൻ്റെ ക്ലബ് ലോകകപ്പ് മത്സര ശേഷം ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിനെത്തിയ പോർച്ചുഗീസ് ഡിഫൻഡർ റൂബൻ ഡയസ്. അദ്ദേഹം ജോട്ടയുടെ ശവമഞ്ചമുയർത്തി കല്ലറ വരെ അനുഗമിക്കുകയും ചെയ്തു.
ബ്രൂണോ ഫെർണാണ്ടസും ഭാര്യയും ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സിൽവയുടെയും സംസ്കാര ചടങ്ങിൽ.
ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആൻഡ്രേയുടെയും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡിജിക് എത്തുന്നു.
ശവസംസ്കാര ചടങ്ങിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിൻ്റെ സാന്നിധ്യം വിടവാങ്ങലിനെ ബാധിക്കുമെന്ന് ഭയന്നായിരുന്നു.
ക്ലബ്ബ് ലോകകപ്പിൽ അമ്പരപ്പിക്കുന്ന അക്രോബാറ്റിക് ഫിനിഷുമായി ഗോൾ നേടിയ ശേഷം അന്തരിച്ച ജോട്ടയുടെ ജഴ്സി നമ്പറായ 20 എന്ന നമ്പർ സൂചിപ്പിച്ച് ആദരാഞ്ജലി അർപ്പിക്കുന്ന കിലിയൻ എംബാപ്പെ.
ഡിയോഗോ ജോട്ടയുടെ അമ്മ രണ്ട് ആൺമക്കളുടെയും ശവസംസ്കാര ചടങ്ങിൽ
റൂബൻ ഡയസ്, നെൽസൺ സെമെഡോ, ഫെർണാണ്ടോ സാൻ്റോസ് എന്നിവർ ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രേയുടെയും സംസ്കാര ചടങ്ങുകൾക്കായി എത്തിയിട്ടുണ്ട്.
ഡിയോഗോ ജോട്ടയെയും സഹോദരനെയും അടക്കം ചെയ്തിരിക്കുന്ന ശവകുടീരത്തിലേക്ക് നിരവധി പേർ അനധികൃതമായി നുഴഞ്ഞു കയറി സെൽഫി എടുത്തതിനെ തുടർന്ന് അവിടം പൊലീസ് ഇടപെട്ട് അടച്ചുപൂട്ടി.