ന്യൂസ് ഡെസ്ക്
ചെന്നൈ സ്റ്റെല്ല മേരീസ് കൊളേജിലാണ് രജനികാന്ത് വോട്ട് രേഖപ്പെടുത്തിയത്
മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷൻ കമൽ ഹാസനും മകൾ ശ്രുതി ഹാസനും ചെന്നൈയിലെ എൽഡാംസ് - തിരുവള്ളുവർ ജംഗ്ഷനിലുള്ള ഹൈസ്കൂളിൽ രാവിലെ 8:30ഓടെ വോട്ട് രേഖപ്പെടുത്തി.
തിരുവാൺമിയൂരിലാണ് അജിത് കുമാർ വോട്ട് രേഖപ്പെടുത്തിയത്
നടൻ ധനുഷ് ചെന്നൈ ആൽവാർപേട്ടിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ മിഡിൽ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
വിക്രം വോട്ട് ചെയ്യാനെത്തിയ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. വൈറ്റ് ആൻഡ് ബീജ് കോസ്റ്റ്യൂമിൽ എത്തിയ വിക്രം, വിജയ്‌യ്ക്ക് പിന്തുണ അറിയിക്കുകയായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
ടി. നഗറിലെ പോളിങ് സ്റ്റേഷനിലാണ് ഇളയരാജ വോട്ട് രേഖപ്പെടുത്തിയത്
ചെന്നൈയിലെ മൈലാപ്പൂരിലാണ് തൃഷ വോട്ട് ചെയ്‌തത്.
ധ്രുവ് വിക്രത്തിന്റെ കന്നി വോട്ടായിരുന്നു ഇത്തവണ. വിദേശത്ത് പഠിക്കുകയായിരുന്നതിനാൽ മുൻ തെരഞ്ഞെടുപ്പുകളിൽ നടൻ വോട്ട് ചെയ്തിരുന്നില്ല
"ചിന്തിച്ച് വോട്ട് ചെയ്യുക" എന്നാണ് സമ്മതിദാന അവകാശം വിനിയോഗിച്ച ശേഷം സൂര്യ മാധ്യമങ്ങളോട് പറഞ്ഞത്.
ചെന്നൈ സിറ്റി ഹിന്ദി പ്രചാരസഭയിലെ പോളിങ് സ്റ്റേഷനിലാണ് നടൻ കാർത്തി വോട്ട് രേഖപ്പെടുത്തിയത്.
"എല്ലാവരും വന്ന് വോട്ട് ചെയ്യൂ, ഇത് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്... എല്ലാ യുവാക്കൾക്കും ആശംസകൾ," വോട്ട് രേഖപ്പെടുത്തിയ ശേഷം വിജയ് സേതുപതി പറഞ്ഞു