ന്യൂസ് ഡെസ്ക്
കനത്ത ചൂടും പൊടിയുമൊക്കെയേറ്റ് മുഖമാകെ കരിവാളിക്കുന്നത് സാധാരണമാണ്. അത് മാറ്റാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ അതിന് മാത്രമേ സമയം കാണൂ. അതുകൊണ്ട് വീട്ടില്‍ തന്നെ അതിന് പരിഹാരം കണ്ടെത്താം.
പഞ്ചസാര, ഒലിവെണ്ണ
പഞ്ചസാരയും ഒലിവെണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖം സ്‌ക്രബ്ബ് ചെയ്യാം. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുവാനും നിറം വര്‍ധിക്കാനുമുളള നല്ലൊരു മാര്‍ഗമാണിത്.
നാരങ്ങ
നാരങ്ങ ഇനത്തില്‍ പെട്ട പഴവര്‍ഗങ്ങള്‍ ബ്ലീച്ച് ഉണ്ടാക്കാന്‍ നല്ലതാണ്. ഓറഞ്ചിന്റെ തൊലി വെയിലത്ത് ഉണക്കി, പൊടിച്ചെടുത്ത് പാല്‍പ്പാടയും ചേര്‍ത്ത് ഉപയോഗിക്കാം. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം.
തേന്‍
ഒരു സ്പൂണ്‍ തേനില്‍, അര സ്പൂണ്‍ പാല്‍പ്പാടയും ഒരു സ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂറിനുശേഷം, ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
പനിനീര്
നാരങ്ങാനീരും പനിനീരും ചേര്‍ത്ത് അതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് ബ്ലീച്ചായി ഉപയോഗിക്കാം.
കുക്കുമ്പര്‍
ചെറുവെള്ളരി മിക്‌സിയില്‍ അടിച്ച് അതിലേക്ക് നാരങ്ങാനീരും അല്‍പം കടലമാവും ചേര്‍ത്ത് ബ്ലീച്ചായി ഉപയോഗിക്കാം.
തക്കാളി
അസിഡിക് ഗുണമുള്ളതിനാല്‍ തക്കാളി കൊണ്ട് ബ്ലീച്ച് ചെയ്താല്‍ ഉടനടി ഫലമറിയാം. തക്കാളി മിക്‌സിയിലടിച്ച് അല്‍പം നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്‍പസമയത്തിനുശേഷം കഴുകിക്കളയാം.