ഹെല്‍ത്തി ഒപ്പം ടേസ്റ്റി; ബ്രേക്ക് ഫാസ്റ്റ് എളുപ്പത്തിലുണ്ടാക്കാം

ന്യൂസ് ഡെസ്ക്

മുട്ട

എളുപ്പത്തില്‍ പലതരത്തിലുള്ള ബ്രേക്ക് ഫാസ്റ്റുകള്‍ മുട്ട കൊണ്ട് ഉണ്ടാക്കാം

image: freepik

ബ്രഡിനൊപ്പം സണ്ണി സൈഡ് അപ്പ്: പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്ത് ബ്രഡിനൊപ്പം കഴിക്കാം

Image: Meta AI

പാന്‍ കേക്ക്

ദോശ പോലെ എളുപ്പത്തിലുണ്ടാക്കാം പാന്‍ കേക്ക്. ആവശ്യമുള്ള സാധനങ്ങള്‍:

Image: Meta AI

അരക്കപ്പ് പാല്‍, രണ്ടോ മൂന്നോ മുട്ട, ഒരു പഴം, രണ്ട് ടേബിള്‍ സ്പൂര്‍ തേന്‍, ഒരു കപ്പ് ഓട്‌സ്, ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് അപ്പക്കാരം.

Image: Freepik

ഇവ നന്നായി ബ്ലെന്‍ഡ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ചൂടായ എണ്ണയിലേക്ക് അല്‍പ്പം എണ്ണ ഒഴിക്കുക. ചൂടായാല്‍ പേസ്റ്റ് രൂപത്തിലാക്കിയ മിശ്രിതം ഒഴിക്കാം

Image: Freepik

രണ്ട് വശവും നന്നായി വേവിച്ച് അല്‍പം തേന്‍ ഒഴിച്ചോ ഒഴിക്കാതെയോ കഴിക്കാം

Image: Meta AI

ബനാന സ്മൂത്തി

ഒരു വാഴപ്പഴം, അരക്കപ്പ് പാല്‍, അല്‍പ്പം ചിയ സീഡ്‌സ്, അല്‍പ്പം ഫ്‌ലാക്‌സ് സീഡ്‌സ്, അല്‍പ്പം ഓട്‌സ് എന്നിവ രാത്രി മിക്‌സ് ചെയ്ത് വെക്കുക

Image: freepik

രാവിലെ ബ്ലെന്‍ഡ് ചെയ്ത് കഴിക്കാം. പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ല

Image: Freepik

ഓട്ട്‌സ്

അരകപ്പ് പാലും അരകപ്പ് വെള്ളവും ഒരു പാനില്‍ ചൂടാക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ മുക്കാല്‍ കപ്പ് ഓട്‌സ് അതില്‍ ചേര്‍ക്കുക. തിളക്കുമ്പോള്‍ ഓഫ് ചെയ്ത് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ മിക്‌സഡ് സീഡ്‌സും ചേര്‍ക്കാം

Image: Freepik