ആരോഗ്യമുള്ള ചർമ്മത്തിന് വേണ്ടത് ഇവയൊക്കെ!

ന്യൂസ് ഡെസ്ക്

ചർമസംരക്ഷണത്തിന് ലേപനങ്ങൾ മാത്രമല്ല നല്ല ഭക്ഷണവും ആവശ്യമാണ്

ചർമത്തിലെ ജലാംശം നിലനിർത്തുക എന്നതാണ് പ്രധാനം

നല്ല പോഷണവും ശരിയായ പരിചരണവും ലഭിക്കുമ്പോൾ ചർമം ആരോ​ഗ്യത്തോടെ ഇരിക്കും

തിളക്കമുള്ള ചർമത്തിന് 90% ജലാംശം അടങ്ങിയ വെള്ളരിക്ക ഏറെ സഹായകമാണ്

സബ്ജ വിത്തുകൾ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിനും ഉത്തമം

ചർമരോഗങ്ങളെ ശമിപ്പിക്കാനും നിറം നിലനിർത്താനും മഞ്ഞൾ പാൽ സഹായിക്കും

നെല്ലിക്കയിലെ വിറ്റാമിൻ സി പിഗ്മന്റേഷനും കറുത്ത പാടുകളെയും ചെറുക്കും. വാർധക്യത്തെ മന്ദഗതിയിലാക്കും

നെയ്യ് ചർമത്തിലെ കേടുപാടുകൾ പരിഹരിച്ച് ആഴത്തിൽ മോയ്സ്ചറൈസ് ചെയ്യുന്നു

വാൾനട്ട് വീക്കം ചെറുക്കുകയും, അൾട്രാവയലറ്റ് കേടുപാടുകൾ കുറയ്ക്കുകയും, ആഴത്തിൽ ജലാംശം നൽകുകയും ചെയ്യുന്നു