ന്യൂസ് ഡെസ്ക്
ടൂത്ത് ബ്രഷ്
ബാത്ത്റൂമിൽ വെയ്ക്കുന്ന ടൂത്ത് ബ്രഷിലും അണുക്കൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ബ്രഷ് ചെയ്തതിന് ശേഷം അടച്ചു വയ്ക്കാൻ പാകത്തിലുള്ള എന്തെങ്കിലും സംവിധാനം തയ്യാറാക്കി അതിൽ അടച്ച് വെക്കുക.
ബാത്ത്റൂം
പലവിധത്തിലുള്ള ബാത്ത്റൂമുകൾ നിർമിക്കാനുള്ള മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ അവ വൃത്തിയായി ഉപയോഗിച്ചില്ലെങ്കിൽ അണുക്കൾ പെരുകാൻ സാധ്യത ഉണ്ട്.
ബാത്ത് ടവൽ
കുളിച്ചതിന് ശേഷം കഴുകി വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരു തവണ എങ്കിലും ടവൽ ഉണക്കി സൂക്ഷിക്കണം. ഈർപ്പം തങ്ങി നിൽക്കുന്ന ടവലുകളിൽ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
ടോയ്‌ലറ്റ് സീറ്റ്
ഉപയോഗം കഴിഞ്ഞാൽ ടോയ്‌ലറ്റ് സീറ്റ് അടച്ചുവെക്കാൻ ശ്രദ്ധിക്കണം. തുറന്നുവയ്‌ക്കുകയാണെങ്കിൽ ടോയ്‌ലറ്റിലുള്ള അണുക്കൾ പുറത്തേക്ക് പടരാനും സാധ്യത ഉണ്ട്.