പ്രോട്ടീൻ കുറവാണോ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ അറിയാം..

ന്യൂസ് ഡെസ്ക്

പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, മസില്‍ കുറവ് എന്നിവയും പ്രോട്ടീന്‍ കുറവു മൂലമുണ്ടാകാം.

Source: Freepik

പ്രോട്ടീനിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. അതുപോലെ ചര്‍മം വരണ്ടതാകാനും ചര്‍മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം

Source: Freepik

ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോള്‍ അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം.

Source: Freepik

പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇതുമൂലം നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാം

Source: Freepik

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം

Source: Freepik

ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്

Source: Freepik

പഞ്ചസാരയോടും ജങ്ക് ഫുഡിനോടും ആസക്തി തോന്നുന്നതും പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം

Source: Freepik