ന്യൂസ് ഡെസ്ക്
ആദ്യാവസാനം കാണികളെ കുരുക്കിയിടുന്ന ബിജിഎം. 'തനിലോക മുറക്കാരി'യാണ് ചന്ദ്രയെന്ന് പാടിയുറപ്പിച്ചത് ജെയ്ക്സ് ബിജോയ് ഒരുക്കിയ ടൈറ്റില്‍ സോങ്ങാണ്.
ആക്ഷനും ത്രില്ലിങ് സീനുകളും നിറഞ്ഞ ഈ സൂപ്പർ മൂവിക്ക് താളം സമ്മാനിച്ചത് എഡിറ്റർ ചമന്‍ ചാക്കോ ആണ്.
ലോകോത്തര നിലവാരമുള്ള ഫ്രെയിമുകള്‍ നല്‍കുന്നതില്‍ ഛായാഗ്രഹകന്‍ നിമിഷ് രവി ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല
ലോകയില്‍ ആരും കല്യാണി എന്ന നടിയെ കണ്ടിട്ടില്ല. ചന്ദ്ര എന്ന നീലി മാത്രം!
പാൻ ഇന്ത്യൻ വിജയം നേടിയ ഈ അത്ഭുത ചിത്രം നിർമിക്കാൻ ദുൽഖർ എന്ന നിർമാതാവ് കാണിച്ച ധൈര്യം പ്രശംസനീയമാണ്
ആദ്യ സൂപ്പർ ഹീറോയിന്‍ മൂവിയുടെ എഴുത്തിന് പിന്നില്‍ ശാന്തിയുടെ ചിന്തകളിലെ വ്യക്തത പ്രകടമാണ്.
സംവിധായകന്‍ ഡൊമനിക് അരുണിന്റെ വിഷനാണ് ലോക എന്ന സിനിമാറ്റിക് യൂണിവേഴ്സ് മലയാളിക്ക് സമ്മാനിച്ചത്.