വെറും വെള്ളം മാത്രം മതി; മുഖസൗന്ദര്യം വര്‍ധിപ്പിക്കാം

ന്യൂസ് ഡെസ്ക്

വെറും വെള്ളം മാത്രം ഉപയോഗിച്ച് മുഖസൗന്ദര്യം വര്‍ധിപ്പിക്കാമെന്ന് പറയുന്നത് കേട്ടാല്‍, തട്ടിപ്പാണെന്ന് തോന്നാം. പക്ഷേ, വാസ്തവമാണ്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, പലരും അത്ര ഗൗരവത്തോടെ ഇക്കാര്യങ്ങള്‍ സ്വീകരിക്കാറില്ലെന്ന് മാത്രം.

Source: Freepik

അന്തരീക്ഷത്തിലെ ചൂടും പൊടിയും അഴുക്കുമൊക്കെ നമ്മുടെ മുഖത്ത് വേഗത്തിലെത്തും. ഇടയ്ക്കിടെ മുഖം കഴുകുന്നത് വൃത്തിയായിരിക്കാന്‍ സഹായിക്കും. കാലാവസ്ഥയ്ക്ക് അനുസരിച്ച് വെള്ളം ഉപയോഗിക്കണം. ചൂട് കാലത്താണെങ്കില്‍ തണുത്തതും തണുപ്പുകാലത്താണെങ്കില്‍ ചൂടുള്ള വെള്ളവും ഉപയോഗിക്കണം.

Source: Freepik

രണ്ടോ മൂന്നോ തവണ കഴുകുന്നത് നല്ലതാണ്. അഴുക്ക് പോകുന്നതിനൊപ്പം, മുഖത്തെ ചൂടും മാറേണ്ടതുണ്ട്. സാവധാനത്തില്‍ ആവര്‍ത്തിച്ച് മുഖം കഴുകുക.

Source: Freepik

കഴുകി കഴിഞ്ഞയുടന്‍ മുഖം തുടയ്ക്കരുത്. ചൂട് മാറി, മുഖം തണുത്തശേഷം മാത്രം തുടയ്ക്കുക. അമര്‍ത്തി തുടയ്ക്കരുത്. മൃദുവായ ടവ്വല്‍ ഉപയോഗിക്കണം. ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.

Source: Freepik

യാത്ര ചെയ്യുന്നവരായാലും, ഓഫീസിലിരുന്ന് ജോലി ചെയ്യുന്നവരായാലും ഇടക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. അഴുക്കും ചൂടും മാറുന്നതിനൊപ്പം, തൊലിപ്പുറമേയുള്ള രക്തയോട്ടം ക്രമപ്പെടുന്നത് മുഖത്തിന് തിളക്കം നല്‍കും. ഉന്മേഷവും മുഖകാന്തിയും വര്‍ധിക്കും.

Source: Freepik

ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കണം. അതുപോലെ പ്രധാനമാണ് മൂത്രം ഒഴിക്കുന്നതും. നീണ്ട യാത്രകളിലോ, മണിക്കൂറുകള്‍ ഓഫീസിലിരിക്കുമ്പോഴോ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

Source: Freepik