ന്യൂസ് ഡെസ്ക്
മെമ്മറീസ് ഓഫ് മർഡറിനു ശേഷം ലോകത്തെ ഞെട്ടിച്ച ബോങ് ജൂണ്‍ ഹോയുടെ കൊറിയന്‍ ഡ്രാമ. ബ്ലാക്ക് കോമഡി ഴോണറില്‍ ഇറങ്ങിയ ചിത്രത്തിന് ആറ് ഓസ്കാറാണ് കിട്ടിയത്.
വംശീയതയെ കുറിച്ച് സംസാരിക്കുന്ന ജോർഡന്‍ പീലിന്റെ ഹൊറർ ത്രില്ലർ. ഈ സിനിമയുടെ ക്ലൈമാക്സ് നിങ്ങളുടെ ഉറക്കംകെടുത്തും.
സോഡിയാക്ക് കില്ലർ ജീവിതം മാറ്റി മറിച്ച മൂന്ന് പേരുടെ കഥ. കൊലയാളി ആരാണെന്ന അന്വേഷണത്തില്‍ ഉപരിയായി ഈ കൊലപാതക പരമ്പര അന്വേഷകരെ എങ്ങനെ ബാധിച്ചു എന്നതിലാണ് സിനിമയുടെ കാതല്‍.
ശരിക്കും ഒരു ഹിച്ചകോക്കിയന്‍ പസില്‍. പ്ലോട്ട് ട്വിസ്റ്റുകള്‍ കൊണ്ട് കാണികളെ അത്ഭുതപ്പെടുത്തുന്ന സിനിമ. എക്കാലത്തെയും മികച്ച ത്രില്ലർ.
ഡേവിഡ് ഫിഞ്ചറിന്റെ ഡാർക്ക് ത്രില്ലർ. ബൈബിളിലെ ഏഴ് പാപങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ. ഈ ഹിറ്റ് ചിത്രത്തിന് ഇന്നുള്ളത് കള്‍ട്ട് സ്റ്റാറ്റസാണ്.
ഇതൊരു കൊയന്‍ ബ്രദേഴ്സ് പടമാണ്. ഒരു നിയോ-വെസ്റ്റേൺ ക്രൈം ത്രില്ലറിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതിന് അപ്പുറം ഈ സിനിമയിലുണ്ട്.
ഡേവിഡ് ലിഞ്ചിന്റെ സ്വപ്ന ലോകത്ത് നിന്ന് പിറന്ന ത്രില്ലർ. ഈ സിനിമയില്‍ നറേറ്റീവ് പല തവണ മാറുന്നു. ഒടുവില്‍ നിങ്ങളെ മിസ്റ്ററിയില്‍ കുരുക്കുന്നു.
ഡോ. ഹാനിബള്‍ ലെക്ടർ നിങ്ങളെ പേടിപ്പിക്കും! ജൊനാഥന്‍ ഡെമെ സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്തണി ഹോപ്കിന്‍സ് നിറഞ്ഞാടി. ഒപ്പം ജോഡി ഫോസ്റ്ററും.
സ്റ്റീവന്‍ സ്പില്‍ബർഗിന്റെ മാസ്റ്റർപീസ്. ഈ സസ്‌പെൻസ്, ഹൊറർ, ത്രില്ലർ സിനിമ അമേരിക്കക്കാരെ കടലിലിറങ്ങും മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കാന്‍ പ്രേരിപ്പിച്ചു.
ആല്‍ഫ്രഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത സൈക്കോ ഇന്നും ലോകത്തെ ഞെട്ടിക്കുന്നു. ആന്റണി പെർകിൻസിന്റെ മികച്ച പ്രകടനവും ബെർണാഡ് ഹെർമന്റെ ഐക്കണിക് സ്കോറും സിനിമയുടെ സസ്പെന്‍സ് ഇരട്ടിപ്പിക്കുന്നു