രാത്രി വൈകിയാണോ അത്താഴം, എന്നാൽ സൂക്ഷിക്കണം !

ന്യൂസ് ഡെസ്ക്

ഉറങ്ങുമ്പോള്‍ മെറ്റബോളിസം നിരക്ക് മന്ദഗതിയിലാണ്. വൈകിയെത്തുന്ന ഭക്ഷണം ദഹനപ്രക്രിയയുടെ താളം തെറ്റിക്കും. വയറു വീര്‍ക്കല്‍, അസ്വസ്ഥത, അമിതമായ ആസിഡ് ഉല്‍പാദനം എന്നിവയ്ക്ക് കാരണമാകും.

രാത്രി വൈകി ഭക്ഷണം അപകടം | Source; Social Media

ഉറക്കത്തിൽ ആമാശയത്തെയും അന്നനാളത്തെയും വിഭജിക്കുന്ന ലോവര്‍ ഈസോഫേഷ്യല്‍ സ്ഫിങ്ക്റ്റര്‍ പ്രവർത്തനം കുറച്ച് ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകാന്‍ അനുവദിക്കും. ആ സമയം ഭക്ഷണം എത്തിയാൽ അത് ആസിഡ് റിഫ്ളക്സിന് കാരണമാകും.

അസിഡിറ്റി പ്രശ്നങ്ങൾ | Source: freepik

രാത്രിയില്‍ ശരീരം ആസിഡിനെ നിര്‍വീര്യമാക്കാനോ ആഗിരണം ചെയ്യാനോ ഉള്ള സാധ്യത കുറവാണ്. അതിനാല്‍, ആസിഡ് വീണ്ടും അന്നനാളത്തിലേക്ക് തിരികെ പോകുകയും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളുണ്ടാക്കും.

അസിഡിറ്റി | Source; freepik

പ്രധാനമായും മെറ്റബോളിസം കുറയുമ്പോഴാണ് ശരീരഭാരം കൂടുന്നത്. രാത്രി വൈകി കഴിക്കുന്ന ഭക്ഷണങ്ങൾ ഇനി ജങ്ക് ഫുഡ് പോലുളളവയാണെങ്കിൽ അത് കൂടുതൽ പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാത്രി ഭക്ഷണം പരമാവധി നേരത്തേ കഴിക്കുക.

രാത്രി വൈകി ഭക്ഷണം അപകടം | Source; freepik

രാത്രി വൈകി ഭക്ഷണം ശരീരത്തെ വിശ്രമിക്കുന്നതിൽ നിന്ന് വിലക്കുന്നതിനാൽ അത് ശരിയായ ഉറക്കത്തിനും തടസമാകും.

ഉറക്കക്കുറവ് | Source; freepik

പരമാവധി ലളിതമായ ഭക്ഷണം അത്താഴത്തിന് തെരഞ്ഞെടുക്കുക. ദഹിക്കാൻ എളുപ്പമുള്ളതും ഉറക്കത്തിന് സഹായിക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കുക.

ലഘുഭക്ഷണം | Source; Meta AI