ന്യൂസ് ഡെസ്ക്
വിദ്യാബാലന്റെ ആദ്യ സിനിമയായിരുന്നു പരിനീത
സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത് എന്നിവരെല്ലാം അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് പ്രദീപ് സര്‍ക്കാരാണ്
ശരത് ചന്ദ്ര ചതോപാധ്യായയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് വിധു വിനോദ് ചോപ്ര സിനിമ ഒരുക്കിയത്
ചിത്രത്തിന്റെ റീമാസ്റ്റേര്‍ഡ് വേര്‍ഷന്‍ ഓഗസ്റ്റ് 29 ന് റീറിലീസിന് എത്തുകയാണ്
75 തവണ ഓഡിഷന്‍ നടത്തിയതിനു ശേഷമാണ് ചിത്രത്തിലെ നായികയായി വിദ്യാബാലനെ തീരുമാനിച്ചത്
ഓരോ തവണ ഓഡീഷന് എത്തിയപ്പോഴും വിധു വിനോദ് ചോപ്ര വിദ്യാബാലന്റെ പ്രകടനത്തില്‍ തൃപ്തനായിരുന്നില്ല
ഐശ്വര്യ റായ്, റാണി മുഖര്‍ജി എന്നീ നായികമാരോടടക്കം ഏറ്റുമുട്ടിയാണ് വിദ്യാബാലന്‍ നായികയായത്
സിനിമയുടെ ഓഡിഷനു വേണ്ടി ആറ് മാസം വിദ്യബാലന്‍ ഓഡീഷനു വേണ്ടി മാത്രം മാറ്റിവെച്ചു