വിസ്മയയുടെ 'തുടക്കം'; തിരക്കഥ ഏറ്റുവാങ്ങി മോഹൻലാൽ, പൂജാ ചിത്രങ്ങൾ

ന്യൂസ് ഡെസ്ക്

വിസ്മയ മോഹന്‍ലാല്‍ ആദ്യമായി നായികയാകുന്ന ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി.

Source: FB

'തുടക്കം' എന്ന് പേരിട്ട സിനിമയുടെ സ്വിച്ച് ഓൺ കർമം സുചിത്ര മോഹൻലാൽ നിർവഹിച്ചു. പ്രണവ് ആണ് ആദ്യ ക്ലാപ്പ് അടിച്ചത്.

Source: FB

ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് മോഹൻലാലിന് സിനിമയുടെ തിരക്കഥ കൈമാറി.

Source: FB

സിനിമയിൽ തിളങ്ങുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്നും അഭിനയത്തിൽ കഴിവ് തെളിയിക്കാൻ വിസ്മയ്ക്ക് ആകട്ടെ എന്നും മോഹൻലാൽ ആശംസിച്ചു.

Source: FB

സിനിമയിൽ ഒരു പ്രധാന വേഷത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോഷിയും എത്തുന്നു

Source: FB

സിനിമയിൽ അഭിനയിക്കുക എന്ന മകളുടെ ആഗ്രഹത്തിന് ഒപ്പം നിൽക്കുകയായിരുന്നു എന്ന് സുചിത്ര മോഹൻലാൽ

Source: FB

ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം. ജെയ്‌ക്സ് ബിജോയ്‌ ആണ് സംഗീതം.

Source: FB

'തുടക്ക'ത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

Source: FB