നടത്തം ഏറ്റവും എളുപ്പമുള്ള വ്യായാമം! ദിവസവും 10,000 സ്‌റ്റെപ് നടന്നാൽ...

ന്യൂസ് ഡെസ്ക്

ശ്വാസകോശാരോഗ്യം: 

നടത്തം ശ്വസനത്തിന് സഹായിക്കുന്ന പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കും. ശ്വാസകോശത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തന ക്ഷമത മെച്ചപ്പെടുത്താനും നടത്തം നല്ലതാണ്.

Source: Freepik

ഹൃദയാരോഗ്യം:

നടത്തം ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നടത്തം പതിവാക്കാം.

Source: Freepik

സമ്മർദം കുറയ്ക്കാൻ:

സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ നടത്തം സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. അമിത സമ്മർദം കുറയ്ക്കാൻ നടത്തം ഗുണകരമാണ്.

Source: Freepik

ഉറക്കം മെച്ചപ്പെടുത്തുന്നു:

ഉറക്കം മെച്ചപ്പെടുത്തുന്നതിന് നടത്തം ഗുണം ചെയ്യും. പതിവായി നടക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, വേഗത്തിൽ ഉറങ്ങാനും സഹായിക്കും.

Source: Freepik

ശരീരഭാരം കുറയ്ക്കാൻ:

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. ഭാരം നിയന്ത്രിക്കാൻ നടത്തം നല്ലതാണ്.

Source: Freepik