ന്യൂസ് ഡെസ്ക്
കൈകൾ ശുചിയല്ലെങ്കിൽ അസുഖങ്ങൾ പെട്ടെന്ന് പിടികൂടും
കണ്ണുകൾ കൊണ്ട് നേരിട്ട് കാണാൻ കഴിയാത്ത പല അണുക്കളും കൈകളിലെത്തും
വള, വാച്ച്, മോതിരം തുടങ്ങി നാം ധരിക്കുന്ന പല വസ്തുക്കളും കൂടുതൽ അണുക്കൾക്ക് സ്ഥലമൊരുക്കുന്നു
അണുക്കളെ തുരത്താൻ വെറും വെള്ളത്തിൽ കൈകൾ കഴുകിയിട്ട് കാര്യമില്ല
സോപ്പിട്ട് നന്നായി പതപ്പിച്ച് ഇരുപത് സെക്കന്റെങ്കിലും പരസ്പരം കൈകൾ ഉരച്ച് കഴുകുക
ടോയ്‌ലെറ്റിൽ പോയി വരുമ്പോഴും നാപ്കിൻ കൈകൊണ്ട് കൈകാര്യം ചെയ്ത ശേഷവുമെല്ലാം കൈകൾ കഴുകിയിരിക്കണം
പുകവലിച്ചതിനും ശേഷവും രോഗികളെ പരിചരിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയാക്കുക
വൃത്തിയായ കൈകൾ കൊണ്ടു മാത്രം കണ്ണിലോ മൂക്കിലോ സ്പർശിക്കുക
കൈകൾ കഴുകുമ്പോൾ വിരലുകൾക്കിടയിലും നഖങ്ങൾക്ക് കീഴിലും വൃത്തിയാക്കണം
കൈകൾ തുടയ്ക്കാൻ വൃത്തിയുള്ള കോട്ടൺ തുണികൾ ഉപയോഗിക്കുക