ഈ സ്വഭാവ സവിശേഷതകളുണ്ടോ? നിങ്ങൾ ഒട്രോവേർട്ടാകാം...

ന്യൂസ് ഡെസ്ക്

പല മനുഷ്യർക്കും പല സ്വഭാവമാണ്. അധികമാരോടും സംസാരിക്കാതെ, ആള്‍ക്കൂട്ടത്തില്‍ നിന്നെല്ലാം മാറിനില്‍ക്കുന്ന പ്രകൃതമുള്ളവരെ ഇന്‍ട്രോവേര്‍ട്ടുകളെന്ന് വിളിക്കാറുണ്ട്...

Source: Freepik

എല്ലാവരോടും ഇടപഴകാനിഷ്ടമുള്ള സംസാരപ്രിയരരെ എക്ട്രോവേര്‍ട്ടുകളെന്നും ഇവ രണ്ടും ചേർന്നവരെ ആംബിവേർട്ടുകളെന്നും നമ്മൾ വിളിക്കാറുണ്ട്...

Source: Freepik

എന്നാൽ, ഇവയൊന്നുമല്ലാത്ത മറ്റൊരു കൂട്ടർ കൂടി നമ്മൾക്കിടയിലുണ്ട്, ഒട്രോവേർട്ടുകൾ. പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ. റാമി കാമിൻസ്കി ആണ് ആദ്യമായി ഒട്രോവേർട്ട് എന്ന പദം ഉപയോഗിച്ചത്. ഒരു ഗ്രൂപ്പുകളിലും സജീവമല്ലാത്ത, എന്നാൽ എല്ലാവരുമായും ആഴത്തിലുള്ള ബന്ധങ്ങൾ ആഗ്രഹിക്കുന്ന, വൈകാരിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വിഭാഗക്കാരാണ് ഇവർ...

Source: Freepik

ഒട്രോവേർട്ടുകളുടെ സവിശേഷതകൾ:

- സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ എപ്പോഴും സ്വയംപര്യാപ്തരായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനാൽ തന്നെ ഒരു ഗ്രൂപ്പിൻ്റെയും ഭാഗമാകാൻ ഇവർക്ക് താൽപര്യമില്ല...

Source: Freepik

- അധികം ബുദ്ധിമുട്ടില്ലാതെ സമൂഹത്തോട് ഇടപെടാനും അതുപോലെ തന്നെ ഏകാന്തതയിലേക്ക് ഉള്‍വലിയാനും കഴിവുള്ളവരായിരിക്കും ഇവർ. ഒരു ഗ്രൂപ്പിൻ്റെയും ഭാഗമല്ലാതെ തന്നെ ആഴത്തിലുള്ള ബന്ധങ്ങൾ ഇവർക്കുണ്ടാകും...

Source: Freepik

- മറ്റുള്ളവരെ അപേക്ഷിച്ച് നിരീക്ഷണ പാടവം കൂടുതലായിരിക്കും. ഇത് ആഴത്തിലുള്ള ഉൾക്കാഴ്ച നേടാൻ ഇവരെ പര്യാപ്തരാക്കുന്നു...

Source: Freepik

- സാഹചര്യങ്ങൾക്കും ഇടപെടുന്ന വ്യക്തികൾക്കും അനുസരിച്ച് പെരുമാറ്റം ക്രമീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കും.

Source: Freepik

- നിസാരമായ സംസാരങ്ങളേക്കാള്‍ അര്‍ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനായിരിക്കും ഇവര്‍ക്ക് താല്‍പര്യം.

Source: Freepik