ന്യൂസ് ഡെസ്ക്
അർജൻ്റീനയിലെ ബ്യൂണസ് അയേഴ്‌സ് സ്വദേശിയാണ് ജോർജിന റോഡ്രിഗസ്
പതിനെട്ട് വയസ്സുള്ളപ്പോഴാണ് ജോർജിന മാഡ്രിഡിലേക്ക് താമസം മാറിയത്
2016ൽ ഗൂച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യവെയാണ് ജോർജിന ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യമായി കാണുന്നത്
ഇരുവരും ഡേറ്റിങ് ആരംഭിച്ചതിന് പിന്നാലെ ജോർജിന മോഡലിങ്ങിലേക്ക് കടന്നു
ഹാർപേഴ്‌സ് ബസാർ, എല്ലെ, വോഗ് എന്നിവയുൾപ്പെടെ നിരവധി മാഗസിനുകളുടെ കവറിലും ഈ 31 കാരി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
റൊണാൾഡോയുടെ മുൻ പ്രണയത്തിലെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ ഉൾപ്പെടെ അഞ്ച് കുട്ടികളോടൊപ്പമാണ് ഇപ്പോൾ ജോർജീന താമസിക്കുന്നത്