അതിരാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം ശീലമാക്കൂ..
അജീന പി.എ
ദിവസവും വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്
എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുന്നതായി പഠനങ്ങൾ പറയുന്നു
മുഖക്കുരു കുറക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും.
ഉയർന്ന നാരുകൾ അടങ്ങിയ ഉലുവ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ സഹായിക്കും
വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വർധിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഇതിന് കഴിയും