അയൺ കുറവാണോ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ലിൻ്റു ഗീത
ദിവസവും ചെറിയ അളവിൽ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം ഇല്ലാതാക്കും
ഉണക്കമുന്തിരിയിലെ കോപ്പർ, മറ്റ് വൈറ്റമിനുകൾ എന്നിവ രക്തകോശങ്ങളുടെ നിർമാണത്തിന് സഹായിക്കും
വൈറ്റമിൻ സി, അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് നെല്ലിക്ക
അയൺ ധാരാളം അടങ്ങിയ ചീര ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്
ഇറച്ചി അയണിന്റെ മികച്ച ഉറവിടമാണ്, ചെറിയ അളവിൽ ബീഫ് ലിവർ കഴിച്ചാൽ ഒരു ദിവസം ആവശ്യമായതിന്റെ 36 ശതമാനം ഇരുമ്പ് ലഭിക്കും
പയർവർഗങ്ങളിൽ വൻപയർ ശരീരത്തിനാവശ്യമായതിന്റെ 26 മുതൽ 29 ശതമാനം വരെ അയൺ അടങ്ങിയതാണ്