ചൂണ്ടിലെ വരൾച്ച കൂടുന്നുണ്ടോ, പരീക്ഷിക്കാം ഈ ടിപ്സുകൾ
അജീന പി.എ
പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുണ്ടിലെ വരൾച്ച. ഇനി വീട്ടിലെ ചേരുവകളുപയോഗിച്ച് അവയെ അകറ്റാം.
ദിവസവും ഒരു നേരമെങ്കിലും പഞ്ചാസാര ഉപയോഗിച്ച് ചുണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടിലെ ഡെഡ് സ്കിൻ നീക്കം ചെയ്യാൻ ഇത് സഹായിക്കും.
വരണ്ട ചർമം മാറ്റാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ദിവസവും രണ്ട് നേരം ഒലിവു ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുക. ഇത് വരൾച്ച അകറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നൽകാനും സഹായിക്കും.
ചുണ്ടുകളിൽ ജലാശം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക നീരും റോസ് വാട്ടറും മിക്സാക്കി ചുണ്ടുകളിൽ പുരട്ടി മസാജ് ചെയ്യുക
വിണ്ടുകീറിയ ചുണ്ടുകളെ മൃദുലമാക്കാൻ സഹായിക്കുന്ന ആൻ്റി മോയ്സ്ചറൈസിംഗ് ഗുണങ്ങളുള്ള ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ പുരട്ടി മസാജ് ചെയ്യുക.
വീട്ടിൽ നെയ്യ് ഉണ്ടാകുമല്ലോ. ചുണ്ടിലെ വരൾച്ച മാറ്റാൻ ഏറ്റവും ഉത്തമമാണ് നെയ്യ്. ദിവസവും രണ്ടോ മുന്നോ നേരം നെയ്യോ, വെളിച്ചെണ്ണയോ ചുണ്ടിൽ പുരട്ടി മാസാജ് ചെയ്യുക.