പ്രതിരോധശേഷി നൽകും പാനീയങ്ങൾ

ശാലിനി രഘുനന്ദനൻ

തണ്ണിമത്തൻ ജ്യൂസ് വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടം. ജലാംശവും ഏറെയുണ്ട്.

ബെറി സ്മൂത്തി- ബെറി പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും രോഗപ്രതിരോധ ശേഷി നൽകുന്നു.

പൈനാപ്പിൾ ജ്യൂസ്- ആരോഗ്യത്തിന് ഗുണകരമായ വൈറ്റമിൻ സി, ബ്രോമെലൈൻ എന്നിവയാൽ സമ്പന്നമാണ് പൈനാപ്പിൾ.

കറ്റാർവാഴ ജ്യൂസ്- കറ്റാർവാഴയിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.

ബീറ്റ്റൂട്ട് ജ്യൂസ്- വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ കലവറയാണ് ബീറ്റ്‌റൂട്ട്.

കരിക്കിൻ വെള്ളം- ഉയർന്ന ഇലക്‌ട്രോലൈറ്റ്, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ കരിക്കിൻ വെള്ളം ജലാംശം നിലനിർത്തും.

ചിയ സീഡ് വെള്ളം- ചിയ സീഡിലുള്ള പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കും.

പുതിന, കുക്കുമ്പർ വെള്ളം- പുതിനയിലയും വെള്ളരിക്കയും ചേർന്ന വെള്ളം ശരീരത്തിന് ജലാംശവും, പ്രതിരോധശേഷിയും വർധിപ്പിക്കും.

മഞ്ഞൾ പാൽ- കുർക്കുമിൻ അടങ്ങിയ, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള മഞ്ഞൾ പാലിൽ യോജിപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും.