മുടികൊഴിച്ചിൽ തടയുന്ന ഭക്ഷണങ്ങൾ

ശാലിനി രഘുനന്ദനൻ

ക്യാരറ്റ്- ബയോട്ടിനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും

പയറുവര്‍ഗങ്ങള്‍- മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമായ പയറുവര്‍ഗങ്ങള്‍ സഹായിക്കും

നെല്ലിക്ക- വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം

നട്സുകളും വിത്തുകളും- ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ സീഡുകൾ തുടങ്ങിയ നട്സുകളും വിത്തുകളും മുടിയെ സംരക്ഷിക്കും

മധുരക്കിഴങ്ങ്- ബീറ്റാ കരോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്

മുട്ട - മുട്ടയിലെ പ്രോട്ടീൻ, ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവ മുടിവളരാൻ സഹായിക്കും

ചീര- ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയ ചീരയും തലമുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്