മുട്ടയുടെ ഗുണങ്ങള്‍ നോക്കാം...

അഞ്ജലി കെ.ആര്‍

മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ ചർമ്മത്തെ മൃദുവായതും തിളക്കമുള്ളതുമാക്കും.

കോളിൻ ആൻഡ് ഒമേഗ ഇവ ഹൃദയത്തിന്റെയും, തലച്ചോറിന്റെയും, കണ്ണുകളുടെയും ആരോഗ്യം മെച്ചപെടുത്തും

മുടിയുടെ ആരോഗ്യത്തിനും മുട്ട വളരെ മികച്ചതാണ്. മുടി വളരാനും തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും.

മുട്ടയിൽ കാർബോഹൈഡ്രേറ്റ് കുറവായതിനാൽ പ്രമേഹ രോഗികളുടെ ഡയറ്റിൽ ഉൾപ്പെടുത്താം

രാവിലെ മുട്ട കഴിക്കുന്നത് 'വയറു നിറഞ്ഞ' പോലെ തോന്നലുണ്ടാക്കുവാൻ സഹായിക്കും. ഇത് അനാരോഗ്യപരമായ ഭക്ഷണരീതികളെ ചെറുക്കാൻ സഹായിക്കും.

പ്രായാധിക്യം മൂലം ഉണ്ടാകുന്ന കാഴ്ച്ച കുറവ് കുറക്കാൻ ഇവ സഹായിക്കും, തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മുട്ട സഹായിക്കും