യുവത്വം നിലനിർത്താൻ കൊളാജൻ
ശാലിനി രഘുനന്ദനൻ
ചർമ്മം, അസ്ഥികൾ എന്നിവയ്ക്ക് ഘടന നൽകുന്ന സുപ്രധാന പ്രോട്ടീനായ കൊളാജൻ അടങ്ങിയ എട്ട് ഭക്ഷണങ്ങൾ
മത്സ്യം- മത്സ്യത്തിൽ കൊളാജൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു
ചിക്കൻ-കൊളാജൻ അടങ്ങിയ ബന്ധിത ടിഷ്യൂകൾ ചിക്കനിൽ വളരെയധികം അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ വെള്ള- മുട്ടയുടെ വെള്ളയിൽ കൊളാജൻ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ട ഓംലെറ്റുകളിലോ സലാഡുകളിലോ ചേർത്ത് കഴിക്കാം
സിട്രസ് പഴങ്ങൾ- വിറ്റാമിൻ സി അടങ്ങിയ സിട്രസ് പഴങ്ങൾ ധാരാളം കൊളാജൻ ഉൽപാദിപ്പിക്കുന്നവയാണ്
ബെറിപ്പഴങ്ങൾ- ബെറിപ്പഴങ്ങളിൽ കൊളാജനു പുറമേ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്
ഇലക്കറികൾ- വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ഇലക്കറികൾ കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും സഹായിക്കും
നട്സ് -വിറ്റാമിൻ ഇ മാത്രമല്ല കൊളാജനും അടങ്ങിയിരിക്കുന്നവയാണ് നട്സ്
അവാക്കാഡോ- ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയ അവോക്കാഡോ കൊളാജൻ സംരക്ഷിക്കുകയും ചെയ്യുന്നു