സുന്ദരമായ ചുണ്ടുകൾക്കായി ഇവ പരീക്ഷിക്കൂ
ലിൻ്റു ഗീത
ബീറ്റ്റൂട്ട് അരച്ചോ അല്ലെങ്കിൽ നീരെടുത്തോ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകൾക്ക് സ്വാഭാവിക ചുവപ്പുനിറം ലഭിക്കാന്‍ സഹായിക്കും
ചുണ്ടുകൾക്ക് കൂടുതൽ തിളക്കം ലഭിക്കാൻ ഉറങ്ങുന്നതിന് മുമ്പായി അല്പം ബദാം ഓയിൽ തേയ്ക്കാവുന്നതാണ്
പ്രകൃതിദത്തമായ മോയ്‌സ്ചുറൈസർ ആയ വെളിച്ചെണ്ണ ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകളെ മൃദുവാക്കും
ഉറങ്ങുന്നതിന് മുമ്പ് ഗ്ലിസറിൻ ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകൾ വരണ്ടിരിക്കുന്നത് തടയും
വെള്ളരിക്കയുടെ നീര് ചുണ്ടുകളിൽ പുരട്ടുന്നത് ഇരുണ്ട നിറം മാറ്റാൻ സഹായിക്കും
നാരങ്ങാനീര് തേയ്ക്കുന്നത് മൃതുകോശങ്ങളെ നീക്കുകയും, പ്രകൃതിദത്തമായി ചുണ്ടുകളെ ബ്ലീച് ചെയ്യുകയും ചെയ്യും